Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jubilee Marian

Kottayam

ഭ​ക്തി​സാ​ന്ദ്ര​മാ​യി ജൂ​ബി​ലി മ​രി​യ​ൻ തീ​ർ​ഥാ​ട​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ലേ​ക്ക് ജൂ​ബി​ലി മ​രി​യ​ൻ തീ​ർ​ഥാ​ട​നം ന​ട​ത്തി.

സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ൽ ലോ​റേ​ഞ്ചി​ലെ എ​ട്ട് ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം മി​ഷ​ൻ​ലീ​ഗ് കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ മി​ഷ​ൻ​ലീ​ഗ് പ​താ​ക കൈ​മാ​റി ജ​പ​മാ​ല റാ​ലി ആ​രം​ഭി​ച്ചു.

സ​മാ​പ​ന​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​ഴ​യ​പ​ള്ളി​യി​ൽ തീ​ർ​ഥാ​ട​ന സ​ന്ദേ​ശം ന​ൽ​കി. വി​ശു​ദ്ധി​യി​ൽ വ​ള​ർ​ന്ന്, മാ​തൃ​കാ​പ​ര​മാ​യ ജീ​വി​ത​ത്തി​ലൂ​ടെ ദൈ​വ​മാ​താ​വി​നെ അ​നു​ക​രി​ക്കു​ന്ന​വ​രാ​ക​ണം മി​ഷ​ണ​റി​മാ​രെ​ന്ന് മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്ന് നേ​ർ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടെ തീ​ർ​ഥാ​ട​നം സ​മാ​പി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച്പ്രീ​സ്റ്റു​മാ​യ ഫാ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, വി​ശ്വാ​സ​ജീ​വി​ത പ​രി​ശീ​ല​ന വി​ഭാ​ഗം, ചെ​റു​പു​ഷ്‌​പ്പ മി​ഷ​ൻ​ലീ​ഗ് രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് വാ​ള​ൻ​മ​നാ​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ഇ​ല​വ​നാ​മു​ക്ക​ട, ഫാ. ​ജ​സ്റ്റി​ൻ മ​ണി​മ​ല, ഫാ. ​ജി​ജോ വ​ട​ക്കേ​ക​രി​ക്കാ​ട്ടി​ൽ, വൈ​സ് ഡ​യ​റ​ക്‌​ട​ർ സി​സ്റ്റ​ർ കൊ​ച്ചു​റാ​ണി എ​സ്എ​ച്ച്, ബ്ര​ദ​ർ ജീ​വ​ൻ ഞ​ള്ളി​യി​ൽ, ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ​മാ​ർ, വൈ​സ് ഡ​യ​റ​ക്ട​ർ​മാ​ർ, രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, ഓ​ർ​ഗ​നൈ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up